CovidKerala NewsLatest NewsUncategorized

കൊറോണ രണ്ടാം തരം​ഗം; കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം: കൊറോണ രണ്ടാം തരം​ഗ പശ്ചാത്തലത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നാളെ സംസ്ഥാനത്ത് കർശന പൊലീസ് പരിശോധന ഉണ്ടാകും.

മാസ്കും സാമൂഹിക അകലവും നിർബന്ധമായി പാലിക്കണമെന്നും ഇത് ഉറപ്പാക്കാൻ വേണ്ടിയാണ് പൊലീസ് പരിശോധന ശക്തമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

എല്ലാ പോളിം​ഗ് എജന്റുമാർക്കും പരിശോധന നടത്തും. കൊറോണ വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക സെക്ട്രൽ മജിസ്ട്രേറ്റുമാരെ നിയമിക്കുമെന്നും ഇന്ന് ചേർന്ന കൊവിഡ് കോർ കമ്മിറ്റിയിൽ വ്യക്തമാക്കി.

അതേസമയം, ഇതരസംസ്ഥാനക്കാർക്ക് ഒരാഴ്ചത്തെ ക്വാറന്റൈൻ തുടരും. കൊറോണ പരിശോധന കൂട്ടാനും വാക്സിനേഷൻ ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെയും സന്നധ സംഘടനകളെയും ഇതിൽ പങ്കാളിയാക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button