Kerala NewsLatest News
വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം
മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ലോറി ഡ്രൈവറായ വളാഞ്ചേരി സ്വദേശി ഫൈസലാണ് പരാതി നല്‍കിയത്.
രേഖകളെല്ലാം ഉണ്ടായിട്ടും 500 രൂപ പിഴ ആവശ്യപ്പെട്ടെന്നാണ് പരാതി. 250 രൂപ അടക്കാമെന്ന് പറഞ്ഞിട്ടും അത് കൂട്ടാക്കാതെ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നും ഫൈസല്‍ പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.