CinemaKerala NewsLatest NewsUncategorized

‘ബീനക്ക് ന്യുമോണിയ കൂടി, ഐസിയു ഒഴിവില്ല ’; തീച്ചൂളയുടെ അകത്ത് നാലുദിവസം; പൊട്ടിക്കരഞ്ഞ് ഭർത്താവ് നടൻ മനോജ്

കൊച്ചി: നടി ബീനാ ആന്റണിക്ക് കൊറോണ ബാധിച്ച അനുഭവം പങ്കുവച്ച് ഭർത്താവും നടനുമായ മനോജ് കുമാർ. ഷൂട്ടിനിടയിലാണ് ബിനയ്ക്ക് കൊറോണ ബാധിച്ചത്. തുടർന്ന് എറണാംകുളം മോഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ കൂടിയ സാഹചര്യത്തിൽ ആരോഗ്യ സ്ഥിതി മോശമായിരുന്നു. പിന്നീട് ഭാഗ്യവശാൽ കുറഞ്ഞു വന്നു. ഒരിക്കലും കൊറോണയെ നിസാരമായി കാണരുതെന്നും മനോജ് പറയുന്നു.

ജീവിതത്തിൽ തീച്ചൂളയുടെ അകത്തുകൂടി പോകുന്ന അവസ്ഥ. നാല് ദിവസം എന്റെ ജീവിതം അങ്ങനെയായിരുന്നു. ലോക്ഡൗൺ തുടങ്ങും മുമ്പ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ ബീന പോയിരുന്നു. ആ സമയത്ത് അവിടെയൊരാൾക്ക് കൊറോണ പോസിറ്റീവായി. അതിനുശേഷമാണ് ബീനയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങിയത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്ന് മനോജ് പറയുന്നു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലാണ് മനോജ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. ലാലേട്ടൻ വോയ്‌സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും തന്നെ ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ മഹാനടന്മാർ ഞങ്ങളെ ഓർത്തു. അത് ശക്തി നൽകിയെന്നും മനോജ് വ്യക്തമാക്കി.

എന്റെ സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു. റൂം ക്വാറന്റീനിൽ ഇരുന്ന് അവരുടെ അസുഖം ഭേദമാകുകയും ചെയ്തു. ബീനയും അതുപോലെ റൂം ക്വാറന്റീനിൽ ഇരുന്ന് രോഗം മാറുമെന്ന് കരുതി. പക്ഷേ ഓക്‌സിമീറ്റർ വച്ച് നോക്കിയപ്പോൾ ഓക്‌സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു. ആശുപത്രിയിൽ പോകാൻ ബീനയ്ക്ക് പേടിയായിരുന്നു. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. എറണാകുളം മെഡിക്കൽ സെന്ററിലാണ് അഡ്മിറ്റ് ചെയ്തത്.

തുടർന്ന് നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവർ പറയുന്നു. പിന്നീട് ആശുപത്രിയിൽ നിന്നും വിളിച്ചു പറഞ്ഞു,

‘ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെ ഐസിയു ഫുൾ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന് നോക്കണേ’…ഇതു കേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചുവെന്നും മനോജ് നിറകണ്ണുകളോടെ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button