CovidCrimeKerala NewsLatest NewsLaw,

ബലി തര്‍പ്പണത്തിലും പോലീസിന്റെ പിടിച്ചു പറി; 2000 രൂപ വാങ്ങി 500 രൂപയുടെ രസീത്

തിരുവനന്തപുരം: ലോക്ഡൗണിന്റെ മറവില്‍ കേരള പോലീസ് ജനങ്ങള്‍ക്ക് നേരെ കാണിക്കുന്ന മനുഷത്വ രഹിത സമീപനമാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത്തരത്തില്‍ കര്‍ക്കിടക വാവായ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബലി തര്‍പ്പണം നടത്താന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയോടായിരുന്നു പോലീസിന്റെ ക്രൂരത അരങ്ങേറിയത്.

2000 രൂപ പിഴ ഈടാക്കിയ പോലീസ് പക്ഷേ 500 രൂപയുടെ രസീതാണ് നല്‍കിയതെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സംഭവം ഇങ്ങനെ ശ്രീകാര്യം വെണ്‍ചാവോടുള്ള വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ അമ്മയ്‌ക്കൊപ്പം ബലിയിടാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥി.

എന്നാല്‍ ബലി തര്‍പ്പണം അമ്പലത്തില്‍ നടത്താന്‍ അനുവാദമില്ലെന്നും സമ്പൂര്‍ണ ലോക്ഡൗണില്‍ റോഡിലേക്കിറങ്ങിയതിനുമായി പോലീസ് വിദ്യാര്‍ത്ഥിയായ നവീനില്‍ നിന്ന് പിഴ ഇടാക്കി. എന്നാല്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി സമയം ബുക് ചെയ്ത് ബലിതര്‍പ്പണമുണ്ടെന്നും താന്‍ മുന്‍കൂട്ടി ബുക് ചെയ്ത ശേഷമാണ് ക്ഷേത്രത്തിലേക്ക് പോകാന്‍ ശ്രമിച്ചതെന്നും വേണമെങ്കില്‍ വീട്ടിലേക്ക് തിരിച്ചു പോകാം എന്നും പോലീസിനോട് നവീന്‍ പറഞ്ഞിട്ടും പോലീസ് പിഴ ഈടാക്കുകയായിരുന്നു.

പരാതി ഉയര്‍ന്നതോടെ രസീതില്‍ എഴുതിയത് തെറ്റിപ്പോയതാണെന്നും ബലിതര്‍പ്പണത്തിന് അനുവാദമില്ലെന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസം പുറത്തിറങ്ങിയതിനാണ് പിഴ ഈടാക്കിയതെന്നുമാണ് പോലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button