Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റിയേക്കും.

തിരുവനന്തപുരം / നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റിയേക്കും. നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി മൂന്ന് വർഷമോ, അതിലേറെയോ ആയി ക്രമസമാധാന ചുമതലയില്‍ ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം നൽകിയിരുന്നതാണ്. ഇതോടെയാണ് സംസ്ഥാന പോലീസ് മേധാവി യായി നാല് വര്‍ഷം പിന്നിടുന്ന ഡിജിപി ലോക് നാഥ് ബെഹ്റയെമാ റ്റേണ്ടിവരുമെന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയടക്കം വിവേചനാധികാരമായിരിക്കും ഡിജിപിയെ മാറ്റുന്ന കാര്യത്തില്‍ കാരണമാവുക. എന്നാൽ ഡിജിപി, ചീഫ് സെക്രട്ടറി തസ്തികകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം കര്‍ശന മായി ബാധകമല്ലാത്തതിനാല്‍ ബെഹ്റയെ മാറ്റിയേക്കില്ലെന്ന സൂചന കളും നിലനിൽക്കുന്നുണ്ട്.

ബെഹ്റക്ക് ശേഷം ഡിജിപി റാങ്കില്‍ സീനിയോരിറ്റിയില്‍ യഥാക്രമം വരുന്നത് ഋഷി രാജ് സിംഗ്, ആര്‍ ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി എന്നിവരാണ്. ഋഷിരാജ് സിംഗ് അടുത്ത വര്‍ഷം ജൂലൈയില്‍ വിരമിക്കുകയാണ്. ആര്‍ ശ്രീലേഖ ഈ മാസം അവസാനം വിരമിക്കുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ കേരള സർവീസിലേക്ക് മടങ്ങിവരാനിടയില്ല. ഈ സാഹചര്യത്തില്‍ പിന്നീടുള്ള ഊഴം ടോമിന്‍ ജെ തച്ചങ്കരിക്കാണ് ഉള്ളത്. ശ്രീലേഖ വിരമിക്കുന്നതോടെ വിജിലന്‍സ് ഡയയറക്ടറായ എഡിജിപി സുദേഷ് കുമാറിന് ഡിജിപി റാങ്ക് ലഭിക്കുമെന്നാണ് വിവരം. ഇതോടെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്ക പ്പെടാന്‍ സാധ്യതയുള്ളവരില്‍ ടോമിന്‍ ജെ തച്ചങ്കരിയും, സുദേഷ് കുമാറും വരുകയാണ്. ബെഹ്റയെ മാറ്റാന്‍ തീരുമാനിച്ചാല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കോ, സിയാല്‍ എംഡി സ്ഥാനത്തേക്കോ പരിഗണിക്കുമെന്ന വിവരവുമുണ്ട്. ബെഹ്റയെ തല്‍ക്കാലം മാറ്റിയേക്കില്ലെന്ന സൂചനയും ശക്തമായുണ്ട്. നിലവി ലുള്ള ഡിജിപിക്കെതിരെ ഗുരുതര പരാതികളുണ്ടെങ്കില്‍ മാത്രമേ ഡിജിപിയെ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ആവശ്യ പ്പെടുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button