keralaKerala NewsLatest News

പാലക്കാട് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റം നേടാൻ ശ്രമം; മുസ്ലീം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസ്

പാലക്കാട് അരിയൂർ സഹകരണ ബാങ്കിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റം നേടാൻ ശ്രമിച്ചതിനെ തുടർന്ന് മുസ്ലീം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസ്. നാട്ടുകൽ പൊലീസ് കേസ് എടുത്തത് മുസ്ലീം യൂത്ത് ലീഗ് നേതാവ് ഗഫൂർ കോൽകളത്തിൽ, മുസ്ലീം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർക്കെതിരെയാണ്. തെങ്കര ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗമാണ് ഗഫൂർ.

സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ലഭിച്ചതായി കണ്ടെത്തുകയായിരുന്നു. വ്യാജ നിയമനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബെംഗളൂരുവിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതിനെ തുടർന്ന് ബാങ്കിനെ വിവരം അറിയിച്ചതായും തട്ടിപ്പ് ശ്രമമൊന്നും നടത്തിയിട്ടില്ലെന്നും ലീഗ് നേതാക്കൾ വാദിക്കുന്നു. സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തും വരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നുവെന്നും ഗഫൂർ കോൽകളത്തിൽ വ്യക്തമാക്കി.

Tag; Police file case against Muslim Youth League leaders for attempting to get promotion using fake certificates in Palakkad

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button