ഭാര്യമാരുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച യുവാവ് പോലീസ് പിടിയിലായി.

ഭോപാൽ/ ഭാര്യമാരുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച യുവാവ് ഭോപ്പാലിൽ പോലീസ് പിടിയിലായി.
അറസ്റ്റിലായ മധ്യപ്രദേശിലെ വിദിഷയിലുള്ള 24 വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇത്തരത്തിൽ സമ്പാദിച്ച 12 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയത്. യുവാവിന്റെ രണ്ടാമത്തെ ഭാര്യയുടെ പരാതിയെ തുടർന്നു ഇയാൾക്കെതിരെ കേസ്സെടുത്തു അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ആപ്പുകളുടെ സഹായത്തോടെയാണ് യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത് പണം സമ്പാദിച്ചുകൊണ്ടിരുന്നത്. ഭാര്യമാരുടെ അറിവോടൂ കൂടിയായിരുന്നില്ല ഇത്. ഡെമോ വിഡിയോയ്ക്ക് നൂറുരൂപയും, ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതൽ 1000 രൂപവരെയാണ് ഇയാൾ ഈടാക്കി വന്നിരുന്നത്. ഒരു ദിവസം കുറഞ്ഞത് 4000 രൂപവരെ സമ്പാദിച്ചിരുന്നു എന്നാണു പോലീസ് പറയുന്നത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്.