കാസര്‍ക്കോട് പതിനാറു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അടക്കം നാല് പേർ പൊലീസ് പിടിയിലായി,അമ്മയ്‌ക്കെതിരെയും കേസെടുത്തു.

കാസര്‍ക്കോട് തൈക്കടപ്പുറത്ത് പതിനാറു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അടക്കം നാല് പേർ പൊലീസ് പിടിയിലായി.
സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു. പീഡന വിവരം മറച്ചു വെച്ചതിനാണ് കേസ്. നേരത്തെ അച്ഛനടക്കം നാലു പ്രതികളും പൊലീസ് പിടിയിലായിരുന്നു. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരെ കുട്ടിയുടെ പിതാവിനൊപ്പം പിടികൂടിയിരുന്നു. ഇനി മൂന്നുപേരെ പിടികൂടാനുണ്ട്.
മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് വീട്ടില്‍ വെച്ചാണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കുട്ടി തന്നെയാണ് നീലേശ്വേരം സ്റ്റേഷനിലെത്തി പരാതി നല്‍ക്കുകയായിരുന്നു. എട്ടാം ക്ലാസു മുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. മറ്റ് മൂന്ന് പേര്‍ പീഡിപ്പിച്ചെന്നും കുട്ടിയുടെ പരാതിയിലുണ്ട്. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു. ഒരു തവണ പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയും ഇത് അലസിപ്പിച്ച് കളയുകയുമായിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുൻപിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്. പീഡന വിവരമറിഞ്ഞ അമ്മാവനാണ് പെണ്‍കുട്ടിയോട് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിനു മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കാര്യമന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് നീലേശ്വരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മദ്രസാ അദ്ധ്യാപകന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് 16കാരി. പീഡന വിവരം പെണ്‍കുട്ടി പുറത്തുപറയാന്‍ മടിച്ചത് നിരന്തര ഭീഷണി മൂലമായിരുന്നു. കഴിഞ്ഞ മാസം പിതാവിന്റെ സുഹൃത്തുക്കള്‍ ഏഴുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍ക്കുകയായിരുന്നു.