500 ഗ്രാം സ്വർണവുമായി കടന്നു കളഞ്ഞ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് വഴിയിൽ വെച്ച് പൊക്കി.

തൃശൂർ / സ്വർണാഭരണ പണിശാലയിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണവുമായി നാട്ടിലേക്ക് കടന്നു കളയാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് 12 മണിക്കൂറിനുള്ളിൽ വഴിയിൽ വെച്ച് പൊക്കി. തൃശ്ശൂരിലെ ചിയ്യാരം നിസ്‌കാര പള്ളിക്കു സമീപം സ്വർണാഭരണ പോളിഷിംഗ് സ്ഥാപനത്തിൽ നിന്ന് 500 ഗ്രാം സ്വർണ വുമായി കടന്നു കളഞ്ഞ പശ്ചിമബംഗാൾ ഹൗറ സ്വദേശി കുമാർ (25) നെയാണ് നെടുപുഴ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പിടികൂടാനായത്. കുമാർ ചിയ്യാരം സ്വദേശി പെരിഞ്ചേരി വിബിൻ നടത്തുന്ന സ്വർണാഭരണ പോളിഷിംഗ് സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്തു വരുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ സ്വർണാഭരണ പണിശാലയിലേക്കാവശ്യമായ 500 ഗ്രാം സ്വർണം ഇയാൾക്ക് കടയുടമയായ വിബിൻ കൊടുത്ത യക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം വിബിൻ സ്ഥാപന ത്തിലെത്തിയപ്പോൾ സ്ഥാപനം അടഞ്ഞു കിടക്കുന്നതാണ് കാ ണാനായത്. കുമാറിനെ പലയിടത്തും തിരക്കി നിരാശനായപ്പോൾ വിബിൻ നെടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽക്കുക യായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസിന് പികൂടാനായത്. തൃശൂർ അസി. കമ്മിഷണർ വി.കെ. രാജു കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീ കരിച്ച് അന്വേഷണം ആരഭിക്കുമ്പോഴേക്കും, കുമാർ സ്വർണ്ണ വുമായി കോയമ്പത്തൂർ ആർ.എസ് പുരം ബസ് സ്റ്റാൻഡിൽ വരെ എത്തി കഴിഞ്ഞിരുന്നു. അവിടെ നിന്നാണ് പ്രതിയെ തോണ്ടി മുതലായ സ്വർണ്ണം ഉൾപ്പടെ പിടികൂടാനായത്. മോഷണ മുതൽ മുഴുവൻ പോലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ നെടുപുഴ എസ്.ഐ: ജി. അരുൺ, സി.പി.ഒമാരായ അഖിൽ വിഷ്ണു, നിഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്.