Kerala NewsLatest News
തെരുവുനായയ്ക്ക് രക്ഷകരായി പൊലീസുകാര്‍
വാഹനമിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകനായി പൊലീസ്. വാഹനമിടിച്ച് ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്നു നായ.
ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ കിടന്ന നായയെ് പൊലീസുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ദേവികുളം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.
പൊലീസുകാര്‍ നായയെ പരിചരിക്കുകയും ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. നായയെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിച്ചാണ് പൊലീസുകാര്‍ പ്രാഥമിക ചികിത്സ നല്‍കിയത്.
ഡോക്ടര്‍ സംഭവസ്ഥലത്തെത്തി നായയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. സിപിഒമാരായ സുയിന്ദ് സുനില്‍കുമാര്‍, ടി എസ് ബിപിന്‍, അമല്‍ പിഎസ്, അഖില്‍ നാഥ്, എന്നിവരുടെ നേതൃത്വത്തിലുളല സംഘമാണ്് നായയെ രക്ഷപ്പെടുത്തിയത്.