കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന് സമീപം കഞ്ചാവ് കൃഷി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം : കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന് സമീപം കഞ്ചാവ് കൃഷി കണ്ടെത്തി. കാടുവെട്ടിത്തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
എസ്റ്റേറ്റിനുള്ളില്‍ റബ്ബര്‍ തൈകള്‍ പ്ലാന്റ് ചെയ്യുന്നതിനായി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കഞ്ചാവ് ചെടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ വിവരം ഫീല്‍ഡ് സൂപ്പര്‍വൈസറെ അറിയിക്കുകയായിരുന്നു. തുമ്ബചെടിയാണെന്നായിരുന്നു തൊഴിലാളികള്‍ ആദ്യം കരുതിയത്.
172 ഉം, 112 ഉം സെന്റീമീറ്റര്‍ നീളമുള്ള ചെടികളാണ് പരിസരത്ത് വളര്‍ന്നു നില്‍ക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഗോഡൗണ്‍ കെട്ടിടത്തിന്റെ മറവിലായതിനാല്‍ ചെടികള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ചില യുവാക്കള്‍ ഇടക്കിടെ വെള്ളവുമായി വരുന്നത് ശ്രദ്ധിച്ചിരുന്നതായും ഇവര്‍ എക്സൈസിനെ അറിയിച്ചു.
Tags: