താലി കെട്ടിയശേഷം തിരികെ വീട്ടില്‍കൊണ്ടുവിട്ടു, 16 കാരി ജീവനൊടുക്കി ; യുവാവ് അറസ്റ്റില്‍
കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ തിരുവനന്തപുരം പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നുവത്രെ. താലി കെട്ടിയ ശേഷം തിരികെ വീട്ടില്‍ കൊണ്ടു ചെന്നാക്കിയ 25കാരന്റെ ചതിയില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ഇന്‍സ്‌പെക്ടര്‍ കെ.മാധവന്‍കുട്ടി, എഎസ്‌ഐ ഭുവനേശ്വര്‍, എന്നിവരുടെ നേതൃത്്വത്തിലായിരുന്നു അറസ്റ്റ് .
ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ച പ്രതി കുട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയത്തെ അമ്പലത്തില്‍ വച്ച് താലികെട്ടുകയായിരുന്നു.തുടര്‍ന്ന് വീട്ടില്‍ കൊണ്ട് വിട്ട് പ്രതി മുങ്ങി. അതിന് ശേഷം നിരവധി തവണ പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇയാളുമായി സംസാരിക്കാനായില്ല.ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത്ു.അതേസമയം വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച മറ്റ് വാര്‍ത്തകളും പുറത്ത് വരികയാണ്.
നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വിഴിഞ്ഞം സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. നജീബ് ഫേസ് ബുക്കിലൂടെയാണ് യുവതിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതിനിടെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കാന്‍ യുവതി ആവശ്യപ്പെട്ടപ്പോള്‍ നജീബ് പിന്‍മാറുകയായിരുന്നു.
ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി എസ്. അനില്‍കുമാര്‍, സി.ഐ സാഗര്‍, എസ്.ഐ മിനുമോള്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.