വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; 11 മെഡലുകള്‍ കേരളത്തിന് സ്വന്തം
ന്യൂഡല്‍ഹി:രാജ്യം നാളെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യത്തിന് വേണ്ടി സേവനം അര്‍പ്പിച്ചവര്‍ക്കായുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തിനായി സേവനം അര്‍പ്പിച്ചതില്‍ 11 മെഡലുകളാണ് കേരളത്തിന് ലഭിച്ചത്.
വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളുമാണ് കേരളം സ്ഥന്തമാക്കിയത്. വിശിഷ്ട സേവനത്തിനുള്ള മെഡലിന് എഡിജിപി യോഗേഷ് ഗുപ്ത അര്‍ഹനായി. അതേസമയം സ്തുത്യര്‍ഹ സേവന മെഡലുകള്‍
ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന്‍ അപ്പുക്കുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി സജി കുമാര്‍, ഗണേശന്‍ വി കെ, സിന്ധു വി പി, സന്തോഷ് കുമാര്‍ എസ്, സി എം സതീശന്‍, എന്നിവര്‍ക്കാണ് ലഭിച്ചത്.
കൂടാതെ കേരളത്തിലെ അഗ്‌നി ശമന സേനാംഗങ്ങളില്‍ നിന്നും 5 ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിച്ചു. മലയാളിയായ രാജസ്ഥാന്‍ ജോദ്പൂര്‍ ഐജി ജോസ് മോഹന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.
രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശത്തില്‍ പ്രധാനമന്ത്രി നാളെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തുടങ്ങും. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളും സാക്ഷ്യം വഹിക്കും.