Kerala NewsLatest News

വൃദ്ധയായ അമ്മയുടെ കണ്ണിന് ചവിട്ടി പരിക്കേല്‍പിച്ച മകനെ പിടികൂടാതെ പോലീസ്

തൃശ്ശൂര്‍ : തൃശൂര്‍ കാക്കശേരിയില്‍ വൃദ്ധയായ അമ്മയെ മകന്‍ മര്‍ദ്ദിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കാക്കശേരി പുളിഞ്ചേരിപ്പടി പാലത്തിന് സമീപം പുത്തൂര്‍ വീട്ടില്‍ ജോണിയുടെ ഭാര്യ മേരിയ്ക്കാണ് മകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

സംഭവം ഇങ്ങനെ. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ മകന്‍ െൈബജു അമ്മയെ മര്‍ദ്ദിച്ച് നിലത്ത് തള്ളിയിട്ട് മുഖത്ത് ചവിട്ടി കണ്ണിന് പരിക്കേല്‍പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മേരിയുടെ വലതു കണ്ണിന് ഗുരുതരമായി മുറിവേറ്റു. വലതു കണ്ണില്‍ നിന്ന് രക്തം ഒഴുകി ഇറങ്ങി. കണ്ണില്‍ രക്തം തളം കെട്ടി നീര് വെച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ തൃശ്ശൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേരിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.

മേരിയുടെ പരാതിയില്‍ മകന്‍ ബെജുവിന് എതിരെ പോലീസ് കേസ് എടുത്തു. എന്നാല്‍ ബെജുവിനെ ഇതുവരെ അറസ്റ്റ് ചെയ്ട്ടിതില്ല. ബെജു ഒളിവിലാണെന്നാണ് പോലീസിന്റെ മറുപടി. അതേസമയം പോലീസ് കേസ് മനപ്പൂര്‍വം വെകിപ്പിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button