ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിച്ചു, വെള്ളാപ്പളളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി സഹായി കെ.എല്‍. അശോകന്‍, എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി.

ആലപ്പുഴ / എസ്എൻഡിപി കണിച്ചുകുളങ്ങര താലൂക്ക് യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെള്ളാപ്പളളി നടേശന്‍, മകൻ തുഷാര്‍ വെള്ളാപ്പള്ളി, സഹായി കെ.എല്‍. അശോകന്‍, എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ കോടതി. മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിൽ ആലപ്പുഴ ജുഡീഷ്യല്‍ കോടതിയാണ് ഈ നിര്‍ദേശം നല്‍കിയത്.
ജൂണ്‍ 20നാണ് കെ.കെ. മഹേശന്‍ കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിക്കുന്നത്. ഇതേ തുടര്‍ന്ന് മഹേഷിന്റെ കുടുംബം വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും സഹായി അശോകനെതിരേ പരാതിയുമായി രംഗത്ത് വന്നിരുന്നു. മഹേഷ് ആത്മഹത്യാ ചെയ്യാനിടയായ സംഭവത്തിൽ വെള്ളാപ്പളളി നടേശന്‍, മകൻ തുഷാര്‍ വെള്ളാപ്പള്ളി, സഹായി കെ.എല്‍. അശോകന്‍, എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് അവർ ആരോപിച്ചിരുന്നത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുന്നുവെന്ന് മഹേശന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും പോലീസ് ഇക്കാര്യത്തിൽ അനങ്ങിയില്ല. വെള്ളാപ്പള്ളി നടേശന്‍ പത്രപ്രസ്താവനകളിലൂടെ ആരോപണങ്ങള്‍ നിഷേധിച്ചതിനെ തുടർന്നാണ് പോലീസ് ഇക്കാര്യത്തിൽ അങ്ങ പാറ നയം സ്വീകരിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ ആരോപണവിധേയരുമായി ഒത്തുകളിക്കുന്നുവെന്ന് തുടർന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്‍റെ കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു. മഹേഷിന്റെ മരണം വെറുമൊരെ ആത്ഹത്യയാക്കി അതിനുത്തരവാദികളായവരെ രക്ഷിക്കാനാണുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പോലീസ് കൈയൊഴിഞ്ഞ അവസ്ഥയിലാണ് കുടുംബം ആലപ്പുഴ ജുഷീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജിയുമായി അഭയം തേടുന്നത്. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിന്മേലാണ് വെള്ളാപ്പള്ളി നടേശന്‍,തുഷാര്‍ വെളളാപ്പള്ളി, കെ.എല്‍. അശോകന്‍, എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശം ഉണ്ടായത്. മാരാരിക്കുളം പോലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുവരെ അസ്വാഭാവിക മരണത്തിന് മാത്രമാണ് മാരാരിക്കുളം പോലീസ് കേസെടുത്തിരിക്കുന്നത്.