Kerala NewsLatest NewsUncategorized

‘മീശ’ മികച്ച നോവൽ; പി വത്സലയ്ക്കും എൻവിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പി വത്സലയ്ക്കും എൻവിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് സമ്മാനം. എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണു പുരസ്‌കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങൾ.പി.രാമൻ (കവിതരാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആർ.രേണുകുമാർ (കവിതകൊതിയൻ), വിനോയ് തോമസ് (ചെറുകഥരാമച്ചി), സജിത മഠത്തിൽ (നാടകംഅരങ്ങിലെ മത്സ്യഗന്ധികൾ, ജിഷ അഭിനയ (നാടകംഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനിൽ (സാഹിത്യ വിമർശനംപാന്ഥരും വഴിയമ്ബലങ്ങളും), ജി.മധുസൂദനൻ (വൈജ്ഞാനിക സാഹിത്യംനഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആർ.വി.ജി.മേനോൻ (വൈജ്ഞാനിക സാഹിത്യംശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണൻ (ജീവചരിത്രം/ആത്മകഥജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷൻ (വിവർത്തനംഗോതമബുദ്ധന്റെ പരിനിർവ്വാണം), കെ.ആർ.വിശ്വനാഥൻ (ബാലസാഹിത്യംഹിസാഗ), സത്യൻ അന്തിക്കാട് (ഹാസസാഹിത്യം ഈശ്വരൻ മാത്രം സാക്ഷി) എന്നിവരും പുരസ്‌കാരത്തിന് അർഹരായി.

2019 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവൻ (ഐ.സി.ചാക്കോ അവാർഡ്), ഡി.അനിൽകുമാർ (കനകശ്രീ അവാർഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാർ അവാർഡ്), അമൽ (ഗീതാ ഹിരണ്യൻ അവാർഡ്), സന്ദീീപാനന്ദ ഗിരി (കെ.ആർ.നമ്ബൂതിരി അവാർഡ്), സി.എസ്.മീനാക്ഷി (ജി.എൻ.പിളള അവാർഡ്), ഇ.എം.സുരജ (തുഞ്ചൻസ്മാരക പ്രബന്ധ മത്സരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button