keralaKerala NewsLatest News
ഓണാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം പൊലീസ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു
ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷം സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒയായ പതിനാറിൽ കൊച്ചുതറ വീട്ടിൽ സതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഓണാഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത് വീട്ടിലെത്തിയ ശേഷം രാത്രി 9.30ഓടെയാണ് സതീഷ് അസ്വസ്ഥത അനുഭവിച്ച് നിലത്ത് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
സഹപ്രവർത്തകരും സുഹൃത്തുക്കളും സജീവമായിരുന്ന സതീഷിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാൻ കഴിയാതെ ദുഃഖത്തിലാണ്.
Tag: Police officer collapses and dies hours after Onam celebrations