Kerala NewsLatest NewsNews
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് പൊലീസുകാരിയുടെ മൊഴി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറാണ് മൊഴി നല്‍കിയത്. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ മൊഴി നല്‍കുന്നതിനായി അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനല്‍കാന്‍ എത്തിയത്. ദിവ്യയോട് ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് അടക്കം ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.