CinemaentertainmentkeralaKerala NewsLatest News

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് ആരോപണം; നടി ശ്വേത മേനോനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

നടി ശ്വേത മേനോനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് പൊതുപ്രവർത്തകൻ മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തത്. ഐടി നിയമത്തിലെ 67(എ) വകുപ്പും അനാശാസ്യ പ്രവർത്തന നിരോധന നിയമവും പ്രകാരമാണ് കേസ്.

പരാതിക്കാരൻ ശ്വേത മേനോൻ അഭിനയിച്ച പാലേരിമാണിക്യം, രതിനിർവേദം, പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, കൂടാതെ ഒരു ഗർഭനിരോധന ഉറയുടെ പരസ്യം എന്നിവയെ കേസിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നു. സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ പുറത്തിറങ്ങി പൊതുവിൽ പ്രദർശിപ്പിച്ച ചിത്രങ്ങളാണെങ്കിലും, ഇവയിലെ നഗ്ന രംഗങ്ങൾ സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.

പരാതിയിൽ പൊലീസ് ആദ്യം നടപടിയെടുക്കാത്തതിനെ തുടർന്ന് മാർട്ടിൻ മേനാച്ചേരി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും, കോടതിയുടെ നിർദേശത്തെ തുടർന്ന് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. നഗ്നരംഗങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചതായി എഫ്.ഐ.ആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ശ്വേത മേനോൻ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മത്സരിക്കുന്ന സമയത്താണ് കേസ് പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Tag: Police register case against actress Shweta Menon for allegedly earning money by acting in pornographic films

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button