CrimeKerala NewsLatest NewsUncategorized
പാലക്കാട് റോഡരികിൽ നവജാത ശിശുവിനെ പ്ലാസ്റ്റിക്ക് കവറിൽ പതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അമ്മയെന്ന് സംശയിക്കുന്ന അസം സ്വദേശി പിടിയിൽ

പാലക്കാട് : അട്ടപ്പിള്ളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അട്ടപ്പിള്ള പേട്ടക്കാട് റോഡരികിൽ വെച്ച് കുഞ്ഞിനെ കണ്ടെത്തുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു പെൺ കുഞ്ഞ്.
ഉടനെ പൊലീസിൽ നാട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു കരുതുന്ന അസം സ്വദേശിയെ അങ്കമാലിയിൽ വെച്ച് പൊലീസ് പിടികൂടി. ഇവർ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം.
പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ച് തൊട്ടടുത്ത ബസ്സിൽ കയറി അങ്കമാലിയിലേക്ക് പോവുകയായിരുന്നു ഇവരെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.