CrimeEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews
കേരളത്തിലെ 7 പേർക്ക് സിറിയയിലെ ജുന്ദ് അല്‍ അഖ്‌സ ഭീകര സംഘടനാ ബന്ധം.

തിരുവനന്തപുരം/കേരളത്തിൽ നിന്നുള്ള ഏഴു പേർക്ക് സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. കോഴിക്കോട്,തൃശൂര്‍ സ്വദേശികളായ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയ എൻ ഐ എ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ഫായിസ്, മുഹമ്മദ് ഇഷ്‌ക് ഷാ, അബ്ദുള്‍ ഹമീസ്, റയീസ് റഹ്മാന്‍, മുഹമ്മദ് ഷഹീന്‍, നബീല്‍ മുഹമ്മദ്, മുഹമ്മദ് അമീന്‍ എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. സംഘടനയില്‍ ചേരാന്‍ 2013ല്‍ ഖത്തറില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഭീകരവാദ പ്രവര്‍ത്തനത്തിന് പ്രതികള്‍ ധനസമാഹരണം നടത്തിയെന്നും എൻ ഐ എ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഭീകരന്‍ സിദ്ദീഖുല്‍ അക്ബറുമായി ഇവര്‍ നിരന്തര ബന്ധം പുലര്‍ത്തിയെന്നും എന്‍ഐഎ പറയുന്നു.