keralaKerala NewsLatest News

അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പട്ടികജാതി വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ്

സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പട്ടികജാതി വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ്. നിയമോപദേശത്തെ തുടർന്നാണ് അടൂരിനെതിരെ കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നുള്ള നിലപാടിൽ മ്യൂസിയം പൊലീസിന് എത്തിയത്. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനുള്ള സാധ്യത കുറ‍ഞ്ഞിരിക്കുകയാണ്.

ദളിത് ആക്ടിവിസ്റ്റ് ദിനു വെയിൽ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്.സി./എസ്.ടി. കമ്മീഷനിലും അടൂർ ​ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയിരുന്നത്. നൽകിയ പരാതിയിലാണ് കേസ് എടുക്കാനുള്ള നടപടികളില. അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്നും എസ്.സി./എസ്.ടി. അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടി ആവശ്യപ്പെട്ടുമായിരുന്നു പരാതി.

എന്നാൽ, ലഭിച്ച നിയമോപദേശം പ്രകാരം അടൂരിന്റെ പ്രസംഗത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ അവഹേളനം പ്രാഥമികമായി കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കപ്പെട്ടു. അതിനാൽ ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുമ്പോൾ, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ സിനിമയെടുക്കാൻ വരുമ്പോൾ ആദ്യം പരിശീലനം നൽകണമെന്നും, നിലവാരമില്ലാത്ത സിനിമകൾക്കായി ചലച്ചിത്ര വികസന കോർപ്പറേഷൻ അനാവശ്യമായി പണം ചെലവഴിക്കരുതെന്നും അടൂർ പറഞ്ഞിരുന്നു. ഇത്രയധികം പണം നൽകുന്നത് കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Tag: Police say case cannot be registered in connection with anti-Scheduled Caste remarks made by Adoor Gopalakrishnan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button