രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന് ഒരാഴ്ച്ച കൂടി ജാമ്യം.

ഡൽഹി / രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന് ഒരാഴ്ച്ച കൂടി ജാമ്യം അനുവദിച്ചു. വൈദ്യ പരിശോധനക്ക് വേണ്ടിയാണ് പേരറിവാളന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നവംബർ 23 വരെ പേരറിവാളന് മദ്രാസ് ഹെെക്കോടതി അനുവദിച്ച ജാമ്യമാണ് ഒരാഴ്ച്ച കൂടി നീട്ടിയത്. പേരറിവാളന് സുരക്ഷയുടെ സംവിധാനങ്ങൾ ഒരുക്കി നൽകാൻ സുപ്രീംകോടതി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളനുൾപ്പടെ ഏഴ് പ്രതികൾ കഴിഞ്ഞ 29 വർഷങ്ങളായി തടവിൽ കഴിയുകയാണ്. പേരറിവാളൻ ഉൾപ്പടെ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളുടെയും മോചി പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ തമിഴ്നാട് ഗവർണർ ഇനിയും നടപടി എടുത്തില്ല. മോചനകാ ര്യത്തിൽ ഇനി തങ്ങൾക്കൊ ന്നും ചെയ്യാനില്ലെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ പറഞ്ഞത്.
കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട തീരുമാനം ഗവർണര്‍ ബന്‍വരിലാല്‍ പുരോഹിത് അകാരണമായി നീട്ടി കൊണ്ടു പോകുന്നു എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ ആരോ പിക്കുന്നത്. രണ്ടു വർഷമായി പ്രതികളുടെ മോചനകാ ര്യത്തിൽ നടപടിയെടുക്കാ ത്തതിൽ സുപ്രീംകോടതിയും നേരത്തെ അതൃപ്തി രേഖപ്പെടുത്തിയി രുന്നതാണ്.