CrimeDeathKerala NewsLatest NewsNews
കരുനാഗപ്പള്ളിയിൽ മകന് അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു.

കരുനാഗപ്പള്ളിയിൽ മകന് അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു. കരുനാഗപ്പള്ളി കോഴിക്കോട് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളും കരുനാഗപ്പള്ളി അന്തലത് ഐറ്റിസിയുടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന പണ്ടാരതുരുത്ത് വിശ്വവിലാസത്തില്‍ വിശ്വനന്ദനാണ് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ നന്ദന് എന്ന വിമലിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. ഇസ്തിരി പെട്ടിയുടെ വയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുനാഗപ്പള്ളി പോലീസ് പറയുന്നത്.