തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദം: “ശുദ്ധമായ രാഷ്ട്രീയത്തിന് വഴിയില്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് പോകും” അണ്ണാമലെെ
തമിഴ്‌നാട്ടിൽ ബിജെപിയിലും എൻഡിഎ മുന്നണിയിലുമുള്ള അസന്തോഷം തുറന്നുപറഞ്ഞ് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത്. ശുദ്ധമായ രാഷ്ട്രീയം നടപ്പാക്കാനാകില്ലെങ്കിൽ “രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും” എന്ന് അണ്ണാമലൈ വ്യക്തമാക്കി.
സിവിൽ സർവീസ് വിട്ട് ബിജെപിയിൽ ചേർന്നത് ശുദ്ധ രാഷ്ട്രീയത്തിനായിരുന്നുവെന്നും, അത് സാധ്യമല്ലെന്ന് തോന്നിയാൽ പദവികൾ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐഎഡിഎംകെയുമായുള്ള ബന്ധം മോശമാണെന്ന റിപ്പോർട്ടുകളിടയിൽ അണ്ണാമലൈ പറഞ്ഞു:
“തോക്ക് ചൂണ്ടി ആരെയും പാർട്ടിയിൽ നിർത്താനാവില്ല. പുതിയ പാർട്ടി തുടങ്ങാനില്ല. സമയം വന്നാൽ ഞാൻ സംസാരിക്കും.” സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം വിശദീകരണം തേടിയെന്ന വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോൾ അണ്ണാമലൈ പ്രതികരിച്ചു.
“ഞാൻ ഇതുവരെ എഐഎഡിഎംകെയെ കുറിച്ച് ഒരു വാക്ക് പറഞ്ഞിട്ടില്ല. പക്ഷേ അവരുടെ നേതാക്കൾ എന്നെ അധിക്ഷേപിക്കുന്നു. അമിത് ഷായോട് നൽകിയ വാക്ക് പാലിച്ചാണ് ഞാൻ മൗനം പാലിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്.”
അദ്ദേഹം ടി.ടി.വി ദിനകരൻ, ഒ. പനീർസെൽവം, കെ.എ. സെങ്കോട്ടയ്യൻ എന്നിവരുമായി നടന്നതായി പറയുന്ന രഹസ്യ കൂടിക്കാഴ്ചകളിൽ പങ്കില്ലെന്നും, തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അനാവശ്യവുമാണെന്നും വ്യക്തമാക്കി.
Tag: Political controversy in Tamil Nadu: “If there is no way for clean politics, I will resign and go to farming” Annamalai




