Kerala NewsLatest NewsNewsPolitics

ധാരണയില്ല,രാജിയുമില്ലെന്നു ജോസ് വിഭാഗം, മുന്നണിയിൽ തുടരാൻ അർഹതയില്ലെന്ന് ജോസഫ്.

കോട്ടയം ജില്ലാ പ്രസിഡന്റിന്റെ കാര്യത്തിൽ ഒരു ധാരണയും,ഇല്ലെന്നും അതുകൊണ്ടുതന്നെ രാജിയും ഉണ്ടാവില്ലെന്ന് കേരളം കോൺഗ്രസ്മാണിവിഭാഗം. കേരള കോൺഗ്രസ് മാണിവിഭാഗത്തിന്റെ ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴികാടൻ എം പി യും, ഡോ.എൻ ജയരാജ് എം അൽ എ യുമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന യു.‍ഡി.എഫ് നേതാക്കളുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ജോസ് കെ. മാണി വിഭാഗം ആവര്‍ത്തിച്ചിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ യുഡിഎഫ് നേതാക്കള്‍ പരിശ്രമിക്കുന്നതിനിടെയാണ് നിലപാട് വീണ്ടും ആവ‍ര്‍ത്തിച്ച് ജോസ് കെ. മാണി വിഭാഗം ആവർത്തിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നുമാണ് ജോസ് കെ. മാണി വിഭാഗം ആവ‍ര്‍ത്തിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെങ്കില്‍ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചശേഷം, നടന്ന തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മല്‍സരിച്ച സീറ്റുകള്‍ വേണം എന്ന ഉപാധിയാണ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിന് മുമ്പില്‍ വയ്ക്കുന്നത്. എന്നാല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം സ്ഥാനം ഒഴിയാത്തതില്‍ യു.ഡി.എഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ജോസ് കെ. മാണി വിഭാഗം മുന്നോട്ടുവച്ച ഉപാധികള്‍ കേൾക്കരുതെന്നാണ് ജോസഫ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരൊറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകാനാവില്ല എന്നാണു ജോസ് കെ. മാണി വിഭാഗം മുഖ്യമായും പറയുന്നത്. ജോസെഫിന്റെ കടുംപിടുത്തമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ ആരോപിക്കുന്നു. കോട്ടയം ഡി സി സി പ്രസിഡന്റ് ഇക്കാര്യത്തിൽ ഏകപക്ഷീയമായി ഒരു പ്രഖ്യാപനം നടത്തുകയാണ് അന്ന് ചെയ്തത്. അത് അപ്പോൾ തന്നെ നടക്കില്ലെന്നു മാണി വിഭാഗം അറിയിച്ചിരുന്നു. അതേസമയം, മുന്നണി തീരുമാനപ്രകാരം പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറാകാത്ത മാണിവിഭാഗത്തിനു മുന്നണിയിൽ തുടരാൻ അർഹത ഇല്ലെന്നാണ് ജോസഫ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button