രാഷ്ട്രീയ പ്രതികാരം കുമ്മനത്തെ പ്പോലെയുളള എളിയ മനുഷ്യരിൽ പ്രയോഗിക്കരുത്, മേജർ രവി.

തിരുവനന്തപുരം/ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ സംവിധായകൻ മേജർ രവി. രാഷ്ട്രീയ പ്രതികാരം കുമ്മനത്തെ പ്പോലെയുളള എളിയ മനുഷ്യരിൽ പ്രയോഗിക്കരുത്. ഇത് വളരെ നിരാശാജനകമാണ്. മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു. ‘കുമ്മനംജിക്കെതിരായ നടപടിയെ ഞാൻ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്’ എന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ, പണമിടപാട് സംബന്ധിച്ച് യാതൊരു കാര്യത്തിലും കുമ്മനം ഇടപെട്ടില്ലെന്ന് പരാതിക്കാരനായ ഹരികൃഷ്ണൻ നമ്പൂതിരി. പണം തട്ടിയതുമായി ബന്ധപ്പെട്ട് താൻ കുമ്മനം രാജശേഖരനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും പരാതിക്കാരനായ ഹരികൃഷ്ണൻ നമ്പൂതിരി പറയുകയുണ്ടായി. പേപ്പർ കോട്ടൺ മിക്സ് നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി തന്റെ കൈയ്യിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് ഹരികൃഷ്ണൻ പരാതി നൽകിയത്. എന്നാൽ താൻ നൽകിയ പരാതിയിലോ മൊഴിയിലോ കുമ്മനം പണം വാങ്ങിയതായി ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താൻ ഉയർത്തിയിട്ടില്ലെന്നും ഹരികൃഷ്ണൻ പറയുന്നുണ്ട്.