കോട്ടയത്ത് ശക്തമായ കാറ്റും മഴയും; പോളിംഗ് കുറയുന്നു
കോട്ടയം: കോട്ടയത്ത് ജില്ലയിലെ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളില്‍ ഉച്ച തിരഞ്ഞ് ശക്തമായ കാറ്റും മഴയും മിന്നലും. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാഴ്ത്തി.
ജില്ലയിലൂടനീളം ശക്തമായ മഴയ്ക്ക് വീണ്ടും സാധ്യതയുണ്ടെന്നാണ് സൂചന. ശക്തമായ പോരാട്ടം നടക്കുന്ന പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മുന്നണികളുമാണ് ആശങ്കയിലായിരിക്കുന്നത്.
പോളിംഗ് ബൂത്തുകളില്‍ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പൂഞ്ഞാര്‍ മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഏഴ് വരെയാണ് പോളിംഗ് എങ്കിലും അവസാന ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനാണ്.