DeathLatest News
മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു
നെടുമങ്ങാട് (തിരുവനന്തപുരം): മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. പഴവടിയിലെ വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.