CovidLatest NewsNationalNews

ഇന്ത്യയിൽ 24 മണിക്കൂറിൽ 18,522 പേർക്ക് കൂടി കൊവിഡ്.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 418 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. കണക്കുകളനുസരിച്ച്‌ 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16,893 പേരാണ് കൊവിഡ് ബാധിച്ച്‌ ആകെ മരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2,15125 ആണ്. 3,34821 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ആകെ 1,69,883 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗികളായി മാറിയത്. തിങ്കളാഴ്ച മാത്രം 5257 പേര്‍ രോഗികളായി. ഡല്‍ഹിയെ പിന്നിലാക്കി തമിഴ്നാട് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ രോഗികളായത്. ഡല്‍ഹിയില്‍ 85,161 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ പതിനാല് ആശുപത്രികളില്‍ മാത്രം ഇതുവരെ രോഗികളായത് 2109 ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളായത് ഡല്‍ഹി എംയിസിലാണ്. 769 പേരാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button