സ്വപ്നയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് തനിക്കറിയില്ല, ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.രാവിലെ 10 ന് ഹാജരാകാനാണ് ശിവശങ്കറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വെള്ളിയാഴ്ച്ച 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 10 നാണ് ശിവശങ്കറിനെ വിട്ടയച്ചത്.പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍. ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാകും ചോദ്യം ചെയ്യലെന്നാണ് സൂചന.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരില്‍നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കണക്കിലെടുത്താണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ തുടരുന്നത്. സ്വപ്നയുമായുള്ള പണമിടപാട് സംബന്ധിച്ച എം. ശിവശങ്കറിന്‍റെ വാട്സ്‌ആപ്പ് ചാറ്റ് പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസിന്‍റെ അന്വേഷണപരിധിയിലുണ്ട്.
2017ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്ത സംഭവത്തില്‍ തന്‍റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈന്തപ്പഴം വിതരണ ചടങ്ങിന്‍റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചു. കോണ്‍സുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തില്‍ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്ബാദന ത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ശിവശങ്കര്‍ മറുപടി നല്‍കി.