CrimeKerala NewsLatest NewsLocal News
ജ്വല്ലറി സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം; 15 ലക്ഷത്തോളം കവര്‍ന്നു.
കാസര്‍കോട് : ഹൊസങ്കടിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച. ഹൊസങ്കടി ദേശീയപാതയോരത്തെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയിലെ സുരക്ഷാജീവനക്കാരനെ മര്‍ദിച്ച് കെട്ടിയിട്ടതിന് ശേഷമാണ് മോഷണം നടത്തിയത്.
15 ലക്ഷം രൂപയുടെ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവര്‍ന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.