Latest NewsUncategorizedWorld

എലൻ ഡുജോനറീസ് തന്റെ സുപ്രസിദ്ധ ടോക് ഷോ ‘എലൻ ഷോ’ അവസാനിപ്പിച്ചു

ന്യൂയോർക്ക്: അമേരികൻ ടെലിവിഷൻ ടോക് ഷോയി അവതാരകയായ എലൻ ഡുജോനറീസ് കഴിഞ്ഞ 19 സീസണുകളായി അവതരിപ്പിക്കുന്ന തന്റെ പ്രസിദ്ധ ടോക് ഷോ ആയ ‘എലൻ ഷോ’ അവസാനിപ്പിച്ചു. ഡേ ടോക് ഷോ ‘എലൻ ഷോ’യിലെ ചില പ്രശ്‌നങ്ങളാണ് എലന്റെ പിൻമാറ്റത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറച്ചു നാളുകളായി ഷോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അണിയറയിൽ ഏറെ പ്രശ്‌നങ്ങളും അഭ്യൂഹങ്ങളും കേട്ടിരുന്നു. ഇതോടെയാണ് നാടകീയമായി കഴിഞ്ഞ ദിവസം ‘എലൻ ഷോ’ നിർത്താൻ പോകുന്ന കാര്യം ഇവർ അറിയിച്ചത്.

ഒരു ക്രിയേറ്റീവായ വ്യക്തി എന്നും വെല്ലുവിളികൾ ഏറ്റെടുക്കണം, അത്തരത്തിൽ നോക്കിയാൽ ‘എലൻ ഷോ’ എന്നത് വളരെ രസകരമാണ്, വളരെ മഹത്തരമാണ്, പക്ഷെ അത് ഇപ്പോൾ ഒരു വെല്ലുവിളിയല്ല – എലൻ ഹോളിവുഡ് റിപ്പോർട്ടറോട് പറഞ്ഞു. നേരത്തെ ഈ ഷോയുമായി ബന്ധപ്പെട്ട പരാതിയിൽ മുതിർന്ന മൂന്ന് പ്രൊഡ്യൂസർമാറെ പറഞ്ഞുവിട്ടിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എലൻ ഡുജോനറീസിനെതിരെ ആരോപണമൊന്നും ഉയർന്നിരുന്നില്ല.

ടോക് ഷോയുടെ പ്രൊഡ്യൂസർമാരിൽ ഒരാൾ കൂടിയായ എലന്റെ വാർഷിക വരുമാനം 84 മില്ല്യണിന് അടുത്താണ്. ഇതിൽ വലിയൊരു ഭാഗം ഈ ഷോയിൽ നിന്നാണ് ലഭിക്കുന്നത്. ഹോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സെലിബ്രൈറ്റികളിൽ 12-ാമത്തെ സ്ഥാനാത്താണ് എലൻ എന്നാണ് ഫോർബ്‌സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു ഡസനിൽ അധികം എമി അവാർഡുകൾ നേടിയ വ്യക്തിയാണ് എലൻ, 1997 ൽ തന്നെ താൻ സ്വവർഗ അനുരാഗിയാണെന്ന് പ്രഖ്യാപിച്ച ഇവർ, അമേരികൻ എൽ ജി ബി ടി ക്യൂ സമൂഹത്തിന്റെ മുഖമായും അറിയപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button