DeathLatest NewsNational
ചെക്പോസ്റ്റില്‍ നിര്‍ത്തിയില്ല, ബൈക്കിന്റെ പിന്നില്‍ ഇരുന്നയാള്‍ ക്രോസ്ബാറില്‍ തലയിടിച്ചു തല്‍ക്ഷണം മരിച്ചു
ഹൈദരാബാദ്: തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്ത് വനം വകുപ്പിന്റെ ചെക്പോസ്റ്റില്‍ നിര്‍ത്താതെ അമിതവേഗത്തില്‍ പോയ ബൈക്കിന്റെ പിന്നില്‍ ഇരുന്നയാള്‍ ക്രോസ്ബാറില്‍ തലയിടിച്ചു മരിച്ചു.
അമിതവേഗതയില്‍ വരുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥന് കൈവീശി മുന്നറിയിപ്പ് നല്‍കിയെങ്കിലും അമിത വേഗത്തില്‍ ക്രോസ് ബാറിന് അടിയിലൂടെ കടന്നുപോവുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ പെട്ടെന്ന് തലകുനിച്ചെങ്കിലും ക്രോസ് ബാറിന് അടിയിലൂടെ കടന്നുപോയെങ്കിലും പുറകിലിരിക്കുന്നയാള്‍ക്ക് അതിന് കഴിഞ്ഞില്ല. ക്രോസ്ബാറില്‍ തലയിടിച്ച് വീണയാള്‍ തല്‍ക്ഷണം മരിച്ചു.