മാവോയിസ്റ്റ് വേൽമുരുഖന്റെ പോസ്റ്റുമോർട്ടം ബുധനാഴ്ച മെഡിക്കല്‍ കോളജിൽ.

വയനാട് പടിഞ്ഞാറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഖന്റെ പോസ്റ്റുമോർട്ടം ബുധനാഴ്ച നടക്കും. ഇതിനായി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് വേൽമുരുഖന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കൾ ആരും ഇതുവരെ എത്തിയിട്ടില്ല. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുളള തിരച്ചിൽ ബാണാസുര വനത്തിൽ നടക്കുകയാണ്. സംഘത്തിലെ ഒരാൾക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റതായി പോലീസ് പറയുന്നുണ്ട്. മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തെന്നാണ് വയനാട് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി സംഭവത്തിൽ പ്രതികരിച്ചിട്ടുള്ളത്.