മാറ്റിവെച്ച എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ആഗസ്റ്റ് 5ന് നടത്താന്‍ തീരുമാനം
മാറ്റിവെച്ച എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ കീം 2021 ആഗസ്റ്റ് 5ന് നടത്താന്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജെ ഇ ഇ പരീക്ഷ 24ന് നടക്കുന്നതിനാലാണ് ഇവ മാറ്റിവച്ചെത്. ജൂലൈ 21നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.
ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ഈ മാസം 20 മുതല്‍ 25 വരെ നടത്താന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചിരുന്നു. ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ നാലാം സെഷന്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയും നടക്കും.
ഈ വര്‍ഷത്തെ എന്‍ജിനീയറിങ്/ ആര്‍കിടെക്ചര്‍/ ഫാര്‍മസി/ മെഡികല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് 1,49,438 അപേക്ഷകര്‍. എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷക്കായി 1,12,097 പേരാണ് അപേക്ഷിച്ചത്. ഇതില്‍ എന്‍ജിനീയറിങ് പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചത് 84,162 പേരാണ്. മെഡികല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് 1,13,333 പേരാണ് അപേക്ഷിച്ചത്. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനായി 19,875 പേരും അപേക്ഷിച്ചു.