Kerala NewsLatest NewsLocal NewsNews

വൈദ്യുതിവിതരണ സ്വകാര്യവത്കരണം: നടപടിക്രമങ്ങൾ പൂർത്തിയായി

രാജ്യത്തെ വൈദ്യുതിവിതരണരംഗം പൂർണമായി സ്വകര്യമേഖലയിലേക്ക് മാറുന്നു. ഇതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഊർജമന്ത്രാലയം പുറത്തുവിട്ടു. ഓരോ സംസ്ഥാനത്തെയും വൈദ്യുതിവിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുന്നതിന് ടെൻഡർ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും ടെൻഡറുകളുടെ മാതൃകയും തയ്യാറാക്കി കഴിഞ്ഞു.സംസ്ഥാനങ്ങളിലെ വൈദ്യുതിരംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാൽ സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് ഉണ്ടാവുക. സ്വകാര്യവത്കരണ നീക്കത്തിൽ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്നാണ് സൂചന.

ത്രിപുരയൊഴികെ എല്ലായിടത്തും സർക്കാർ കമ്പനികൾക്ക് കീഴിലാണ് നിലവിൽ വൈദ്യുതിവിതരണം. ത്രിപുരയിൽ സർക്കാർ വകുപ്പിലാണ്. ഡൽഹിയിൽ സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതിരംഗത്ത് വിതരണം, പ്രസരണം, ഉത്പാദനം എന്നിങ്ങനെ വെവ്വേറെ കമ്പനികൾ ചെയ്യുമ്പോൾ
കേരളത്തിൽ മാത്രം ഒറ്റ കമ്പനിയാണ് ഇത് ചെയ്യുന്നത്. നിലവിൽ വൈദ്യുതിവിതരണ കമ്പനികൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി. അഥവാ പ്രത്യേക ഉദ്ദേശ്യ കമ്പനി) ഉണ്ടാക്കണമെന്നാണ് മാർഗനിർദേശം. ഒറ്റക്കമ്പനിയായതുകൊണ്ട് കേരളത്തിൽ എസ്.പി.വി. രൂപവത്കരിക്കേണ്ടിവരും. അതോടെ കെ.എസി.ഇ.ബി.യിൽ ഉത്പാദനവും പ്രസരണവും മാത്രമാവും. വിതരണരംഗം പ്രത്യേക കമ്പനിയായിമാറും.

ഈ വൈദ്യുതിവിതരണ കമ്പനികൾക്ക് കീഴിൽവരുന്ന ഭൂമി ഒഴികെയുള്ള ആസ്തികളാണ് ഓഹരികളായി കൈമാറുന്നത്. ഭൂമി വാർഷിക വാടകയ്ക്ക് ഉപയോഗിക്കാൻ നൽകും. റെഗുലേറ്ററി കമ്മിഷനുകൾ അംഗീകരിച്ച ആസ്തിവിലയായിരിക്കും ഓഹരിവില. വൈദ്യുതി പ്രസരണ നഷ്ടം 15 ശതമാനം എന്ന നിലയ്ക്കാണ് കണക്കിലെടുക്കുക. അതിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ഓഹരിവില കുറയ്ക്കും. കേരളത്തിൽ ഔദ്യോഗികരേഖകളനുസരിച്ച് 13.03 ആണ് പ്രസരണനഷ്ടം.

സംസ്ഥാനങ്ങളുടെ പവർപർച്ചേസ് കരാറുകൾ (പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ) പുതിയ കമ്പനിയിലേക്ക് കൈമാറും. കരാറിൽ ഏർപ്പെടുന്ന സമയത്തേക്കാൾ വൈദ്യുതിക്ക് വില ഇപ്പോൾ കുറവാണെങ്കിൽ മാത്രമേ സ്വകാര്യ കമ്പനികൾ ഏറ്റെടുക്കേണ്ടതുള്ളൂ. അതേ സമയം കേന്ദ്രം മാർഗനിർദേശമിറക്കി
യെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികൾക്ക് കൈമാറാത്ത സംസ്ഥാനങ്ങൾ
ക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ
നിഷേധിക്കാനും സാധ്യതയുണ്ട്. വിഷയത്തിൽ കേരളത്തിൻ്റെ മറുപടി വൈകാതെ കേന്ദ്രത്തെ അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button