keralaKerala NewsLatest NewsUncategorized

”അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരുള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്”ഹർജിയ്ക്ക് പിന്നാലെ പ്രതികരണവുമായി പിപി ദിവ്യ

നവീൻ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതിന് പിന്നാലെ, അഴിമതിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പി.പി. ദിവ്യ രംഗത്തെത്തി.

“അഴിമതി അവകാശമാക്കാൻ ശ്രെമിക്കുന്നവരും… അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്…. ഉദ്യമത്തിന് ആശംസകൾ…” എന്ന് ദിവ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിജിലൻസ് വകുപ്പ് ഒക്ടോബർ 27 മുതൽ നവംബർ 2 വരെ ആചരിക്കുന്ന അഴിമതിക്കെതിരായ ബോധവത്കരണ വാരവുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്കൊപ്പമായിരുന്നു ഈ കുറിപ്പ്.

ഇതിനുമുമ്പ്, നവീൻ ബാബുവിന്റെ കുടുംബം 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്തനംതിട്ട സബ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി.പി. ദിവ്യയും, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനും എതിർകക്ഷികളായി ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോടതി ഹർജി ഫയലിൽ സ്വീകരിച്ചുകഴിഞ്ഞു. ദിവ്യയ്ക്കും പ്രശാന്തനും സമൻസ് അയച്ചിട്ടുണ്ട്, നവംബർ 11ന് നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2024 ഒക്ടോബർ 15ന് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് മുൻദിവസം നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ കടന്നെത്തി അപകീർത്തികരമായി പ്രസംഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം.

അതുപോലെ, പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ടി.വി. പ്രശാന്തൻ ആരോപിച്ചത്, പക്ഷേ അതിന് തെളിവൊന്നും നൽകിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

നവീൻ ബാബു അഴിമതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും, കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്നും ലാൻഡ് റവന്യൂ കമ്മീഷണറിന്റെയും വിജിലൻസിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറഞ്ഞ പരാതിയും ആ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നതും രേഖപ്പെടുത്തിയിട്ടുണ്ട്.

Tag: PP Divya responds to petition, “How can we respond when there are those who work to sanctify the corrupt

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button