പോലീസ് അടിമുടി കനിഞ്ഞു, കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലക്ക് ജാമ്യം കിട്ടി.

കാസർകോട്/ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീക്ഷണിപ്പെ ടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സെക്ര ട്ടറി പ്രദീപ് കോട്ടത്തലക്ക് ജാമ്യം. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേ റ്റ് കോടതിയാണ് പ്രദീപ് കോട്ടത്തലക്ക് ജാമ്യം അനുവദിച്ചത്. കാസര് കോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്നും,കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജനുവരി 24നാണ് പ്രദീപ് കോട്ടത്തല നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയത്. കാസര്‍കോട് താമസിച്ച ശേഷം കേസിലെ മാപ്പുസാക്ഷിയുടെ ബന്ധുവിനെ സമീപിച്ച ശേഷം കേസില്‍ ദിലീപിനനുകൂലമായി മൊഴി നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കത്ത് മുഖേനെയും ഫോണ്‍ മുഖേനയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടായി. അന്വേഷണത്തിനൊടുവിൽ പ്രതി പ്രദീപാണ് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ വീട്ടിൽ നിന്നുള പോലീസ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു ശേഷം വി ഐ പി പരിഗണയാണ് പോലീസ് പ്രദീപിന് നൽകി വന്നത്. ചോദ്യം ചെയ്യൽ ഉണ്ടായെങ്കിലും,
കുറ്റങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന റിപ്പോർട്ട് ആണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. കേസന്വേഷണം തുടങ്ങിയത് മുതൽ പ്രദീപിനെ സഹായിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പോലീസിന് കടുത്ത സമ്മർദ്ദമാണ് കേസ ന്വേഷണത്തിൽ ഉണ്ടായത്. കേസുമായി ബദ്ധപ്പെട്ടു ഗൂഡാ ലോചന യെപ്പറ്റിയുള്ള പോലീസ് അന്വേഷണം എൽ ഡി എഫുമായി ബന്ധപ്പെട്ട ചില പ്രമുഖരിലേക്ക് എത്തുമെന്നതിനാൽ പകുതിയിലെത്തി നിലക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പ്രദീപിന്റെ മൊഴികൾ രേഖപ്പെടുത്തുകയോ അതുപ്രകാരം കേസന്വേഷണം നീങ്ങുകയോ ഉണ്ടായില്ല. ഈ സാഹചര്യം പ്രദീപിന് ജാമ്യം അനുവദിച്ചുകിട്ടാൻ സഹായകമാവുകയായിരുന്നു. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ്, വിവാദമായ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടത്തിയ ഗൂഡാലോചനക്കും, ഭീക്ഷണിപ്പെടുത്തലിനും മുഖ്യ കാരണക്കാരനായ പ്രദീപിന് ജാമ്യം ലഭിക്കാൻ കാരണമാ യിരിക്കുന്നത്.