ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് തത്സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രകാശ് ജാവഡേക്കറിന്റെ പരാമര്‍ശം.
മുന്‍പൊരിക്കലും പോലീസ് ബോംബ് സ്ഥാപിക്കുന്നത് ലോകം കണ്ടിട്ടില്ല. ഇത് സാധാരണമാണോ എന്നും അദ്ദേഹം ചോദിച്ചു. ഇത് അസാധാരണമായ ഒരു സംഭവമാണ്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല.
ഭീകരവിരുദ്ധ സ്ക്വാഡ് ആരോപിച്ച പ്രകാരം മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് ബോംബ് സ്ഥാപിച്ച്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന് വാസിനെ അറസ്റ്റു ചെയ്യുകയും പിന്നീണ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.