Kerala NewsLatest News
ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ പ്രശംസിച്ച് പ്രകാശ് രാജ്
സംസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് 8 മുതല്‍ 16 വരെ ലോക്ക്ഡൗണ്‍ ആണെങ്കിലും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന ഇന്നലെ ട്വിറ്ററിലൂടെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇപ്പോള്‍ പിണറായി വിജയന്റെ വാക്കുകളെ പ്രശംസിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുകയാണ്. ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
ഒരുപാട് പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിച്ച് നല്‍കും. സംസ്ഥാനത്ത് ആരും അതിനാല്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നാണ് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ.’= പ്രകാശ് രാജ്