‘അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്’; രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്
കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്ന് താരം പറയുന്നു. 3000 കോടി രൂപ മുടക്കി നിർമ്മിച്ച സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഒരു പഴയ വീഡിയോ പങ്കുവെച്ചു പ്രകാശ് രാജിന്റെ ട്വീറ്റ്.
‘ദീർഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്, അത് ഇനിയും ഞാൻ തുടരും. ഉണരൂ ഇന്ത്യ’ എന്നാണ് പ്രകാശ് രാജ് കുറിച്ചിരിക്കുന്നത്. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ 100 കോടിയും 500 കോടിയും നൽകിയ മോദി ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിച്ചയാളാണ്.
എത്രത്തോളും നിർവ്വികാരനായ നേതാവാണ് നമുക്കുള്ളത് എന്ന് പ്രകാശ് രാജ് വീഡിയോയിൽ പറയുന്നു. പൊങ്ങച്ചക്കാരൻ, അഹംഭാവി, ബുദ്ധിശൂന്യൻ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യാമോ. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധികളുമൊക്കെയുള്ള ഈ രാജ്യത്തോട് ഒരിക്കലും അങ്ങനെ ചെയ്യരുത്.
അത് നമ്മുടെ പണമാണ്, തങ്ങൾ ഇരക്കുകയല്ല. ചോദ്യം ചോദിണം, നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്, മാധ്യമങ്ങൾ ഇത് പ്രചരിപ്പിക്കണം എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.