പുന്നപ്ര വെടിവെപ്പ് നടക്കുമ്പോള്‍ വിഎസ് മച്ചിന്‍ മുകളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്ന് പറഞ്ഞത് ഗൗരിയമ്മ; പ്രശാന്ത് ശിവന്‍

വിവാദമായ പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ സന്ദീപ് വാചസ്പതി നടത്തിയ പുഷ്പാര്‍ച്ചനയില്‍ പ്രതികരണവുമായി ആലത്തൂര്‍ സ്ഥാനാര്‍ഥി പ്രശാന്ത് ശിവന്‍. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ,
‘പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചതിച്ചു കൊന്ന ആയിരക്കണക്കിന് ദളിത അധഃസ്ഥിത വര്‍ഗ്ഗ തൊഴിലാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ടു ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി നാല് പൂക്കള്‍ എറിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക്, പൊള്ളി പോയി. പുന്നപ്ര വയലാറില്‍ മാത്രമല്ല , നിങ്ങള്‍ കമ്യൂണിസ്റ്റ്കാര്‍ ചതിച്ചും വഞ്ചിച്ചും കൊന്നു രക്തസാക്ഷികള്‍ ആക്കിയ പാവപ്പെട്ട ദളിതരുടെ – ഈഴവരുടെ യഥാര്‍ത്ഥ ചരിത്രം ഓരോന്നായി ഞങ്ങള്‍ എടുത്തു പുറത്തിടാന്‍ ആണ് പോകുന്നത്. സന്ദീപേട്ടന്‍ ഒറ്റയ്ക്കല്ല..
സന്ദീപിനോടുള്ള പക തീര്‍ക്കാനായി മറ്റൊരു ബിജെപി സ്ഥാനാര്‍ഥിയും ദേശീയ നേതാവും ആയ അനൂപ് ആന്റണിക്ക് നേരെ നിങ്ങള്‍ ശാരീരിക ആക്രമണത്തിന് മുതിര്‍ന്നത്. കമ്മ്യൂണിസ്റ്റ്കാരാ, നിങ്ങള്‍ യുദ്ധം തെരുവിലേക്ക് കൊണ്ടു വന്നാല്‍ അതിനെ നേരിടാന്‍ പോന്ന സംഘബലം ഉള്ള പാര്‍ട്ടിയാണ് ബിജെപി എന്നു നിങ്ങള്‍ മറക്കണ്ട…
സ്വാശ്രയ കോളേജ് സമരം എന്നു പറഞ്ഞു പറ്റിച്ചു നിങ്ങള്‍ പൊലീസിന് വെടി വെക്കാന്‍ എറിഞ്ഞു കൊടുത്ത കൂത്തുപറമ്ബിലെ രക്തസാക്ഷികള്‍ക്ക് അറിയില്ലായിരുന്നു അവര്‍ നിങ്ങളുടെ രാഷ്ട്രീയ എതിരാളി സഖാവ് എംവി രാഘവനെ തടയാന്‍ നിര്‍ത്തിയ മനുഷ്യ മതില്‍ ആയിരുന്നു എന്ന്. അപ്പോഴേക്കും ആ പാവപ്പെട്ട യുവാക്കള്‍ പോലീസിന്റെ വെടി കൊണ്ടു വീണു പോയിരുന്നു. പാര്‍ട്ടിക്ക് 5 രക്തസാക്ഷികളെ കിട്ടി.
എന്നിട്ട് അതേ എംവി രാഘവനെ വീണ്ടും പുണര്‍ന്നു പാര്‍ട്ടി കൊടി പുതപ്പിച്ചു ശവമടക്ക് നടത്തിയതും പോരാതെ, അയാളുടെ മകനെ പാര്‍ട്ടി ചിഹ്നത്തില്‍ അതേ കൂത്തുപറമ്ബില്‍ , ആ യുവാക്കള്‍ 5 പേര് മരിച്ചു വീണ അതേ കണ്ണൂരിന്റെ മണ്ണില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആക്കി നിങ്ങള്‍ മത്സരിപ്പിച്ച്. അപ്പോള്‍ വഞ്ചിക്കപ്പെട്ടത് ആ രക്തസാക്ഷികള്‍ മാത്രമല്ല അവരുടെ ജീവനോടെ ഉള്ള കുടുംബങ്ങളും കൂടിയാണ്… ചതിയുടെ ചരിത്രമാണ് കൂത്തുപറമ്ബിലെ രക്തസാക്ഷി മണ്ഡപം… കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രം..
പുന്നപ്ര വയലറിലെ രക്തസാക്ഷികള്‍ ആയ പാവപ്പെട്ട ദളിതരോട് പോലീസിന്റെ തോക്കില്‍ നിന്നു മുതിരയും ഉപ്പുമാണ് വരിക, തിര ഇട്ടു വെടി വെക്കാന്‍ പൊലീസിന് അധികാരം ഇല്ല എന്നു പറഞ്ഞു മുള കീറിയ കുന്തവും കൊടുത്തു അവരെ മരിക്കാന്‍ പറഞ്ഞു വിടുമ്ബോള്‍ പേരിന് പോലും ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ രക്തസാക്ഷി ആയോ ? ഇല്ല…
ഈ ആലത്തൂരിന്റെ എംഎല്‍എ ആയിരുന്നു ഇ എം ശങ്കരന്‍ നമ്ബൂതിരി, അന്ന് പുന്നപ്ര വയലാറില്‍ പാവപ്പെട്ട അധസ്ഥിത ജനത വെടി കൊണ്ടു വീഴുമ്ബോള്‍ അദ്ദേഹം ബ്രാഹ്മണ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി യോഗക്ഷേമ സഭയില്‍ പ്രസംഗം നടത്തുകയായിരുന്നു എന്നു ആലത്തൂരിലെ ജനങ്ങള്‍ക്ക് അറിയാമോ ?
പുന്നപ്ര സമര നായകന്‍ എന്നു തന്നെ അറിയപ്പെടുന്ന വിഎസ് അച്യുതാനന്ദന്‍ പുന്നപ്ര വയലാര്‍ വെടി വെപ്പ് നടക്കുമ്ബോള്‍ മച്ചിന്‍ മുകളില്‍ ഒളിവില്‍ ആയിരുന്നു. ആ പരിസരത്ത് എങ്ങും ഉണ്ടായിട്ടില്ല എന്നു പറഞ്ഞത് കമ്മികളുടെ നേതാവായിരുന്ന ഗൗരിയമ്മ തന്നെയാണ്… ഞങ്ങളല്ല, ബിജെപി അല്ല.
രക്തസാക്ഷികളുടെ ചതിയുടെ വഞ്ചനയുടെ ചരിത്രം ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരു തെരെഞ്ഞെടുപ്പ് മതിയാവില്ല സഖാക്കളെ…