CovidKerala NewsLatest NewsLocal News

പ്രസവ വാര്‍ഡില്‍ കഴിയുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്, 15 ജീവനക്കാര്‍ ക്വാറന്റീനിലായി.

ചേർത്തല താലൂക്കാശുപത്രിയില്‍ രണ്ട് ദിവസമായി പ്രസവ വാര്‍ഡില്‍ കഴിയുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്. പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ പരിശോധിച്ച മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനിലായി. രോഗം സ്ഥിരീകരിച്ച യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കുമാറ്റിയിട്ടുണ്ട്.

സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് ആശുപത്രിയില്‍ മറ്റിടങ്ങളുമായും പ്രസവാര്‍ഡിലുളളവരുമായും പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ, റവന്യൂ വകുപ്പധികൃതര്‍ പറഞ്ഞിട്ടുള്ളത്. ഇതേ തുടര്‍ന്ന്, പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം ഭാഗികമായി ക്രമപ്പെടുത്തി. ഇവിടെ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണികളെയും പ്രത്യേക നിരീക്ഷണത്തിലായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ സ്രവം ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചു. യുവതിയുമായി സമ്പർക്കം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷണത്തിനും ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഉറവിടം കണ്ടെത്താത്ത സാഹചര്യത്തില്‍ പള്ളിത്തോട് പ്രദേശത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button