പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു.

കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്കും ചേർന്നതാണ് ശിക്ഷ. സെപ്തംബര്‍ 15 ന് മുമ്പ് പിഴയടക്കണം. വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ വിധി ഉണ്ടായത്. അതേസമയം, കോടതിയലക്ഷ്യ കുറ്റത്തിന് ഒരു രൂപ പിഴ നിശ്ചയിച്ച സുപ്രീം കോടതി വിധി താൻ ‘രമ്യതയോടെ’ അംഗീകരിക്കുന്നതായി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഒരു രൂപ നാണയം താൻ ഉയർത്തിക്കാട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്റർ വഴിയാണ് അദ്ദേഹം ഈ പ്രതികരണം അറിയിച്ചത്. കോടതിയലക്ഷ്യ കേസിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി വന്നയുടനെ തന്നെ തന്റെ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജീവ് ധവാൻ ഒരു രൂപ നൽകിയതായും ഭൂഷൺ തന്റെ ട്വീറ്റിൽ കുറിച്ചിരിക്കുന്നു.
ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷൻ അതിനു വഴങ്ങിയില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോ൪ണി ജനറൽ കെ.കെ വേണുഗോപാലും മുതി൪ന്ന അഭിഭാഷകൻ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസിൽ ജസ്റ്റിസ് അരുൺ മിശ്ര വിധി പുറപ്പെടുവിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യം ചുമത്തിയ സുപ്രീംകോടതി വിധിക്കെതിരെ പ്രശസ്ത കന്നട എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവ പ്രതികരിക്കുകയുണ്ടായി. തന്റെ നിയമ ജീവതം മുഴുവനായും പൊതു താല്പര്യത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ് പ്രശാന്ത് ഭൂഷണ്‍ എന്ന് മഹാദേവ പറഞ്ഞു. പൊതുതാല്‍പ്പര്യം മാലിന്യ കൂമ്പാരത്തിന് സമര്‍പ്പിച്ച ശേഷം, അതിന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജന താല്പര്യത്തിനുവേണ്ടി ഉയര്‍ന്നുവരുന്ന ശബ്ദം കേന്ദ്രം നീതി പീഠത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി അത്തരത്തിലൊന്നാണെന്നും മഹാദേവ പറഞ്ഞു. ദ വയറില്‍ എഴുതിയ ലേഖനത്തിലാണ് മഹാദേവ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യക്ക് ഇത്തരമൊരു ദുരവസ്ഥ സഹിക്കേണ്ടി വന്നിട്ടില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് പോലും, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാജ്യത്തെ ഫെഡറല്‍ സംവിധാനം, റിസര്‍വ് ബാങ്ക്, സി.ബി.ഐ, മാധ്യമങ്ങള്‍ മുതലായവയ്ക്കുള്ളില്‍ ചെറുത്തുനില്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ആ സമയത്തെ അടിയന്തരാവസ്ഥ കടുവയെപ്പോലെയായിരുന്നെന്നും ഇന്ദിരി ഗാന്ധി ആക്രമണാത്മക സ്വേച്ഛാധിപതിയായിരുന്നെന്നും എല്ലാം മുഖാമുഖമായിരുന്നെന്നും മഹാദേവ പറഞ്ഞു. അക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടി രുന്നെങ്കിലും പ്രതിഷേധം നിറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മുഖംമൂടിയണിഞ്ഞ ഭരണകൂടമാണ് ഉള്ളതെന്നും മുഖംമൂടിക്ക് പിന്നില്‍ നിന്ന് ഭരണകൂടം ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്യുകയാണെന്നും മഹാദേവ കുറ്റപ്പെടുത്തി.
കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ശിക്ഷ നല്‍കുന്ന കോടതി വിധി അങ്ങേയറ്റം അസ്വീകാര്യമാണെന്ന് മുന്‍ എം.പി സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണ് നല്‍കിയ ശിക്ഷ ഒരു രൂപയാണെങ്കിലും മൂന്ന് മാസം തടവാണെങ്കിലും പ്രതീകാത്മകമായ മറ്റേതെങ്കിലും രൂപത്തിലാണെങ്കിലും ഈ വിഷയത്തില്‍ സുപ്രീംകോടതി നല്‍കുന്ന ശിക്ഷ അങ്ങേയറ്റം അസ്വീകാര്യമാണെന്നാണ് വിധിക്ക് പിന്നാലെ സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.
” വാസ്തവത്തില്‍ പ്രധാനപ്പെട്ട കാര്യം പ്രശാന്ത് ഭൂഷണെ കോടതി ശിക്ഷിച്ചു എന്നുള്ളതാണ്. ഒരു രൂപ എന്നതല്ല ശിക്ഷ വാസ്തവത്തില്‍ മൂന്ന് മാസം തടവ് അല്ലെങ്കില്‍ അഭിഭാഷകവൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷത്തെ വിലക്ക് അങ്ങനൊയൊരു ശിക്ഷ നല്‍കാനുള്ള അവകാശം കോടതിക്കുണ്ടോ എന്ന കാര്യത്തില്‍ തന്നെ സംശയമുണ്ട്. കാരണം കോടതിയലക്ഷ്യ നിയമമനുസരിച്ചാണ് ശിക്ഷിക്കേണ്ടതെങ്കില്‍ കോടതിയലക്ഷ്യ നിയമം അനുസരിച്ച് ആറ് മാസം വരെ തടവ് ശിക്ഷ എന്നല്ലാതെ മൂന്നുവര്‍ഷത്തെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്ക് എന്നു പറയുമ്പോള്‍ ഏറ്റവും കഠിനമായ, ക്രൂരമായ, ഗുരുതരമായ ശിക്ഷ തന്നെയാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് നല്‍കിയിരിക്കുന്നത്. അത് വേണമെങ്കില്‍ ഞങ്ങള്‍ നടപ്പാക്കാതിരിക്കാം നിങ്ങള്‍ ഒരു രൂപ അടച്ചോളൂ എന്ന് പറയുന്നത് വാസ്തവത്തില്‍ സുപ്രീംകോടതി തന്നെ പരിഹാസ്യമാവുകയാണ്,” സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.