പ്രവാസി കോവിഡും ലോക്കല്‍ കോവിഡും ഇല്ല, മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നുവെന്ന് എം.കെ മുനീര്‍.

പ്രവാസി കോവിഡ് എന്ന് വേര്‍തിരിച്ച് പറഞ്ഞ് മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നുവെന്ന് എം.കെ മുനീര്‍ എം എൽ എ. പ്രവാസികളെ വേര്‍തിരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. പ്രവാസി കോവിഡും ലോക്കല്‍ കോവിഡും ഇല്ല. ഒരു കോവിഡേ ഉള്ളൂവെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുനീര്‍. പ്രവാസികള്‍ക്കെതിരെ വെറുപ്പ് പടര്‍ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സന്നദ്ധ സംഘടനകളെ മുഴുവന്‍ സര്‍ക്കാര്‍ അകറ്റി നിര്‍ത്തുകയാണ്. പ്രതിപക്ഷത്തെയും മാറ്റി നിര്‍ത്തി. പ്രവാസികളെ കൊണ്ടുവരാതെ കേരളം സുരക്ഷിതമെന്ന് പ്രചരിപ്പിച്ചു. വിദേശത്ത് മരിച്ച പ്രവാസികള്‍ മലയാളികളല്ലേയെന്നും എം.കെ മുനീര്‍ ചോദിച്ചു. സമരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.