Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
എയിംസിലെ നഴ്സുമാരുടെ സമരം ഹൈക്കോടതി തടഞ്ഞു.

ന്യൂഡൽഹി/ എയിംസിലെ നഴ്സുമാർ തിങ്കളാഴ്ച മുതൽ നടത്തി വന്ന അനിശ്ചിതകാല സമരം ഡൽഹി ഹൈക്കോടതി തടഞ്ഞു. എയിംസ് അധികൃതർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. നഴ്സസ് യൂണിയന്‍റെ പരാതികളിൽ നടപടിയെടുക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി ഉണ്ടായത്. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നത് അടക്കം 23 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്സസ് യൂണിയൻ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എയിംസ് അധികൃത൪ നൽകിയ പരാതിയിന്മേലാണ് കോടതി നടപടി ഉണ്ടായത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സമരം ചെയ്യരുതെന്ന് എയിംസിലെ നഴ്സുമാരോട് ഡൽഹി ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. ജനുവരി എട്ടിന് ഹരജി വീണ്ടും പരിഗണിക്കും.