ക്യൂരിയോസിറ്റിയാക്കി ‘ക്യൂരിയോസിറ്റി’നാസ പര്യവേക്ഷണം
ലോകത്തിനെ മൊത്തത്തില്‍ ക്യൂരിയോസിറ്റിയിലാക്കുകയാണ് നാസയുടെ ക്യൂരിയോസിറ്റി. ചൊവ്വയിലെ ജീവന്റെ അംശം തേടി നടന്ന യു.എസിന്റെ റോബോട്ടിക് പേടകമായ ക്യൂരിയോസിറ്റി ലോകത്തിനായി തേടി കണ്ടുപിടിച്ചിരിക്കുന്നത് ചൊവ്വയില്‍ മീഥെയിന്‍ വാതകത്തിന്റെ സാന്നിധ്യമാണ്.
ഇതിലൂടെ ഇതുവരെ ആരും എത്തിപിടിക്കാത്ത നിഗൂഡരഹസ്യത്തെയാണ്. ഇതിന് മുന്‍പും ആറ് തവണയാണ് മീഥെയിന്‍ വാതക സാന്നിധ്യം ക്യൂരിയോസിറ്റി തിരിച്ചറിഞ്ഞത്. ‘അന്യഗ്രഹ ജീവികളുടെ ഏമ്പക്കം’ എന്ന് ഗൂഢാലോചനാ സിദ്ധാന്തക്കര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.
എന്തെന്നാല്‍ മീഥെയിന്‍ പുറന്തള്ളലിന് പിന്നില്‍ സൂഷ്മജീവികളാകാനുള്ള സാധ്യതയാണെന്നും അത് കണ്ടെത്താനായാല്‍ നമ്മുടെ കാലങ്ങളായുള്ള പരീക്ഷണം വിജയത്തിലെത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്രയും നാള്‍ ചൊവ്വയില്‍ നിന്നും മീഥെയിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും വാതകത്തിന്റെ ഉറവിടം വ്യക്തമായിരുന്നില്ല.
എന്നാല്‍ ഇത്തവണ വാതകത്തിന്റെ ഉറവിടത്തെക്കുറിച്ച് തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു ഇതിലൂടെ ചൊവ്വയില്‍ ജീവനുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് നാസ