generalkeralaKerala NewsLatest NewsPolitics
രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിലേക്ക് വരും ;ദേവസ്വം മന്ത്രി വി.എൻ. വാസവൻ

പത്തനംതിട്ട ∙ അടുത്ത മാസംരാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലേക്ക് വരും . രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും ശബരിമലയിലേക് വരാൻ തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം.മേയ് 19ന് ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു വിവരം. എന്നാൽ അവസാനനിമിഷം ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് സന്ദർശനം റദ്ദക്കുകയായിരുന്നു. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16നാകും ശബരിമല നട തുറക്കുക.
Tag: President Draupathi Murmu will visit Sabarimala next month; Devaswom Minister V.N. Vasavan.