CinemaKerala NewsLatest News
അച്ഛനോട് ഈ വാക്ക് പറഞ്ഞുനോക്ക് അപ്പോള്‍ നീ അറിയും അതിന്റെ അര്‍ഥം; സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് സുബി സുരേഷ്
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന ഒരുപാടാളുകള്‍ ഉണ്ട്. നടിമാര്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ കൂടുതലായും നടക്കുന്നത്. ഇതിനുമുമ്ബും പലരും ഇതിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ ധൈര്യത്തോടെ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട്.
ഇപ്പോഴിതാ തന്നോട് അശ്ലീലം പറഞ്ഞയാള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് നടി സുബി സുരേഷ്. റിച്ചു എന്നയാള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ടും നടി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
